ചെന്നൈ | ചെപ്പോക്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് പുറത്തായി. കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. 59 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. രോഹിത് ശര്‍മ (ആറ്), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് മടങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍ക്കാണ് ഇരുവരുടെയും വിക്കറ്റ്. ലഞ്ചിനു പിരിയുമ്പോള്‍ ചേതേശ്വര്‍ പുജാര (20)യും നായകന്‍ വിരാട് കോലിയുമാണ് (നാല്) ക്രീസില്‍.
നേരത്തെ ഇരട്ട ശതകം നേടിയ നായകന്‍ ജോ റൂട്ട് ആണ് വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ ഇംഗ്ലണ്ടിന് നിര്‍ണായക സംഭാവന നല്‍കിയത്. ഷഹ്ബാസ് അമന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് 218 റണ്‍സെടുത്ത റൂട്ട് പുറത്തായത്. ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി. ഇശാന്തും ഷഹബാസും രണ്ടു വീതം വിക്കറ്റെടുത്തു.
218 റണ്‍സ് നേടിയ ജോ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഡോമിനിക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക്ക് നിര്‍ണായക സംഭാവന നല്‍കിയത്. പല താരങ്ങള്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇന്ത്യക്കായി ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ, ഷഹബാസ് നദീം എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ഉണ്ട്.
source http://www.sirajlive.com/2021/02/07/467823.html
Post a Comment