ശനിയാഴ്ച 84,800 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി | രാജ്യത്താകമാനം ശനിയാഴ്ച കൊവിഡ് പ്രതിരോധ വാക്സിനെടുത്തത് 84,800 പേരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത ദിവസങ്ങളില്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ മൂന്നുപേര്‍ 24 മണിക്കൂറിനിടെ മരിച്ചതായും കണക്കുകളില്‍ പറയുന്നു. ഇതോടെ വാക്സിനെടുത്തതിനു ശേഷംമുള്ള അടുത്ത ദിവസങ്ങളില്‍ മരിച്ചവരുടെ എണ്ണം രാജ്യത്ത് 27 ആയി.

വാക്സിനെടുത്തതിലൂടെ ആര്‍ക്കെങ്കിലും പ്രതികൂലമോ, ഗുരുതരമായതോ ആയ ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും പ്രതിരോധ കുത്തിവെപ്പെടുത്തെന്ന കാരണത്താല്‍ ആരും മരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ശനിയാഴ്ച വാക്സിന്‍ സ്വീകരിച്ച പലരും അവരുടെ രണ്ടാം ഡോസ് വാക്സിനാണ് സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ച ശേഷം 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്നത്.



source http://www.sirajlive.com/2021/02/14/468654.html

Post a Comment

Previous Post Next Post