98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ശിവശങ്കര്‍ പുറത്തിറങ്ങി

കൊച്ചി | ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി . 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ശിവശങ്കര്‍ പുറത്തിറങ്ങുനന്ത്. കാക്കനാട് ജില്ലാ ജയിലില്‍നിന്നും ഉച്ചക്ക് ശേഷം മൂന്നോടെയാണ് ശിവശങ്കര്‍ പുറത്തിറങ്ങിയത്. തന്നെ കാത്ത് നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ എത്തിച്ച കാറില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും തുല്ല്യതക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണമെന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും കസ്റ്റംസിന് മുമ്പില്‍ ഹാജരാകണമെന്നും കോടതി വിധിയില്‍ പറയുന്നു.

ഡോളര്‍ കടത്തുമായി തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വാദിച്ചിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിന് കോടതി ജാമ്യം നല്‍കിയത്.



source http://www.sirajlive.com/2021/02/03/467257.html

Post a Comment

Previous Post Next Post