
ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് യു ഡി എഫ് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ചെയ്തു. വിശ്വാസികള്‍ക്കായി യു ഡി എഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്‍ എസ് എസിന്റെ ശ്രദ്ധയില്‍ പെടാതെ പോയതാകാം. വേണ്ടിവന്നാല്‍ എന്‍ എസ് എസ് നേതൃത്വത്തെ നേരില്‍ കണ്ട് തെറ്റിദ്ധാരണ മാറ്റുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വകാര്യബില്ല് അവതരിപ്പിക്കുക മാത്രമാണ് ഞങ്ങള്‍ക്ക് ആകെ ചെയ്യാനുള്ളത്. സുപ്രിംകോടതി വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സുപ്രിം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ചെയ്തു. വേറൊരു പാര്‍ട്ടിയും ഹരജി കൊടുത്തിട്ടില്ല. ഇത്രയൊന്നും ബി ജെ പി ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
source http://www.sirajlive.com/2021/02/10/468225.html
Post a Comment