ന്യൂഡല്‍ഹി ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമുഹത്തിന്റെ പ്രതികരണില്ലായ്മയില്‍ രൂക്ഷവിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്. മുറിവേറ്റ ജനാധിപത്യത്തെയും, ഭീരുക്കളായ മാധ്യമങ്ങളെയും, പെട്ടെന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിരബുദ്ധിയും നന്നാക്കാന്‍ ഒരു ടൂള്‍ക്കിറ്റ് വണമെന്ന് ബര്‍ക്ക പറഞ്ഞു. ടൂള്‍കിറ്റ് കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം കടക്കുന്നതിനിടെയാണ് വിമര്‍ശനവുമായി ബര്‍ക്ക ദത്ത് മുന്നോട്ടുവന്നിരിക്കുന്നത്.
യുവ പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവിയുടെ അറസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി
കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും നടത്തി.
ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ഥിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കര്‍ഷകരെ പിന്തുണക്കുന്ന ടൂള്‍കിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ എന്നുമായിരുന്നു ചിദംബരം ചോദിച്ചത്.
source
http://www.sirajlive.com/2021/02/16/468905.html
إرسال تعليق