മുംബൈ | സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നത് ജനങ്ങളുടെ സമീപനത്തിന് അനുസരിച്ച് നില്‍ക്കും. എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് നോ പറയൂവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കൊവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
source
http://www.sirajlive.com/2021/02/22/469711.html
إرسال تعليق