
വൈകിട്ട് 4.30നാണ് അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് നാടിന് സമര്‍പ്പിക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. 75 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള പ്ലാന്റാണ് പുതിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തിരുവനന്തപുരം നഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിലാണ് പ്ലാന്റ് പൂര്‍ത്തീകരിച്ചത്. 56.89 കോടി രൂപയാണ് പ്ലാന്റിന്റെ നിര്‍മാണത്തിനായി ചെലവിട്ടത്. 15 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷന്‍ ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയാണ് പ്ലാന്റിലുള്ളത്. നിലവിലുളള വിതരണം വര്‍ധിപ്പിക്കുന്നതിന് പുറമേ തിരുമല, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, എന്നിവിടങ്ങളില്‍ കൂടുതല്‍ കുടിവെള്ളം എത്തിക്കാനും പുതിയ പ്ലാന്റ് സഹായിക്കും. പൂര്‍ണ ഓട്ടോമറ്റിക് സ്‌കാഡ സംവിധാനം വഴി ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിരല്‍തുമ്പില്‍ നിയന്ത്രിക്കാം.
source http://www.sirajlive.com/2021/02/19/469328.html
Post a Comment