
കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ, എന്‍ ജി ഒ അസോസിയേഷന്‍ നേതാക്കളടക്കം പങ്കെടുത്ത യോഗമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്നത്. രാഷ്ട്രീയ അജന്‍ഡ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചന ഇവിടെ നടന്നിട്ടുണ്ട്. പങ്കെടുത്തവരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ നടപടി വൈകരുത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് ഗൗരവത്തോടെ കാണണമെന്നും സി പി എം ആവശ്യപ്പെട്ടു. യോഗത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
source http://www.sirajlive.com/2021/02/26/470197.html
Post a Comment