
തങ്ങളെ പോലെ കെട്ടവരാണ് എല്‍ ഡി എഫ് എന്ന് സമര്‍ഥിക്കണമെന്ന് പ്രതിപക്ഷം ചിന്തിച്ചു. അതോടൊപ്പം അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജന്‍സികള്‍ രംഗത്തുവന്നു. പല തരത്തിലുള്ള അപകീര്‍ത്തിപ്പെടുത്തലുകള്‍ സാധിക്കുമോയെന്ന് നോക്കി. ഒപ്പം മാധ്യമശക്തികളുമുണ്ടായിരുന്നു.
എല്ലാ വിഭാഗങ്ങളും എല്‍ ഡി എഫ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സംവദിച്ചപ്പോള്‍ മനസ്സിലായി. നാടിന്റെ ശോച്യാവസ്ഥക്ക് മാറ്റം വരുത്തിയത് എല്‍ ഡി എഫാണ്.
സര്‍ക്കാര്‍ ശ്രദ്ധിച്ചത് ജനങ്ങളുടെ ഒരുമയും ഐക്യവുമാണ്. വലിയ ദുരന്തങ്ങളെ ഒന്നിച്ച് നേരിടാന്‍ സാധിച്ചു. അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങള്‍ സാധ്യമായി. ജനങ്ങളില്‍ വലിയ ആത്മവിശ്വാസം വന്നു. സര്‍ക്കാറുമായുള്ള ആത്മബന്ധത്തിലേക്ക് ജനങ്ങളെത്തി. എവിടെയെല്ലാം ജനങ്ങള്‍ പ്രതിസന്ധി നേരിട്ടുവോ അവിടെയെല്ലാം അവരോടൊപ്പം സര്‍ക്കാറുണ്ടായിരുന്നു. ഇത് ജനങ്ങളുടെ അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
source http://www.sirajlive.com/2021/02/13/468589.html
Post a Comment