ചെന്നിത്തലയുടെ യാത്രക്ക് പിന്തുണയര്‍പ്പിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുടെ ഐശ്വര്യയാത്രക്ക് ആശംസയുമായി എത്തിയ അഞ്ച് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍. ഒരു പാര്‍ട്ടി ഓഫീസില്‍ പോയി, പാര്‍ട്ടി നേതാവിന് സര്‍വ്വീസിലുള്ള പോലീസുകാരന്‍ പൊന്നാട അണിയിക്കുന്നതും മറ്റും ചട്ടലംഘനമാണ്. ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പിരശോധിച്ച ശേഷം അഞ്ച് പേരെയും കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എ എസ് ഐ ബിജു. സി പി ഒ സില്‍ജന്‍ ഉള്‍പ്പെടയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഐശ്വര്യയാത്ര കൊച്ചിയില്‍ എത്തിയപ്പോള്‍ സസ്‌പെന്‍ഷനിലായ പോലീസുകാര്‍ ചെന്നിത്തലയെ നേരിട്ട് സന്ദര്‍ശിച്ച് പൊന്നാട അണിയിച്ചിരുന്നു. കെ പി സി സി പ്രസിന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 



source http://www.sirajlive.com/2021/02/13/468544.html

Post a Comment

Previous Post Next Post