ആലപ്പുഴ | നിയമവിരുദ്ധമായാണ് കേരള ബേങ്ക് രൂപവത്ക്കരിച്ചതെന്നും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഇത് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കേരള ബേങ്ക് രൂപവത്ക്കരിച്ചത്. സഹകര പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കും. മുഖ്യമന്ത്രി വളരെ ധാര്‍ഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് മട്ടില്‍ മുന്നോട്ടു പോകുന്നത്. പി എസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
source
http://www.sirajlive.com/2021/02/16/468892.html
إرسال تعليق