മത്സ്യത്തൊഴിലാളികള്‍ക്ക് യുഡിഎഫ് പ്രകടനപത്രികയില്‍ പ്രത്യേക പരിഗണന നല്‍കും: രാഹുല്‍ ഗാന്ധി

കൊല്ലം | യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഏറ്റവും ഉറപ്പുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. പ്രകടന പത്രികയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തുന്നുവോ അതെല്ലാം നടപ്പിലാക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു . മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ കഴിയും വിധം പരിഹരിക്കാന്‍ ശ്രമിക്കും. ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും.

മത്സ്യ തൊഴിലാളികള്‍ക്കായി മാത്രമുള്ള മന്ത്രാലയം കേന്ദ്രത്തിലില്ല. അവര്‍ക്കൊപ്പം കടലില്‍ സമയം ചിലവിട്ടതോടെ തൊളിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ തനിക്ക് സാധിച്ചു. തൊഴിലാളികളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിന് മുമ്പ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികളുടെ മത്സ്യ ബന്ധന ബോട്ടില്‍ കടല്‍ യാത്ര ചെയ്ത രാഹുല്‍ ഗാന്ധി ഏകദേശം രണ്ട് മണിക്കൂറോളം കടലില്‍ ചിലവഴിച്ചു.



source http://www.sirajlive.com/2021/02/24/470023.html

Post a Comment

Previous Post Next Post