യു കെ സ്വദഖത്തുള്ള സഖാഫി നിര്യാതനായി

ഓമശ്ശേരി l എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ മുൻ പ്രസിഡൻ്റും  മർക്കസ് ലോ കോളജ് എൽ എൽ ബി അവസാന വർഷ വിദ്യാർഥിയുമായ നടമ്മൽ പൊയിൽ- ഉരാളുകണ്ടിയിൽ യു കെ സ്വദഖത്തുള്ള സഖാഫി (33) നിര്യാതനായി. മെഡിക്കൽ കോളജിൽ
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഭാര്യ: ഹഫ്സത്ത് (കൈതപ്പൊയിൽ).
മക്കൾ: ഫാത്തിമ സഹല, ഫാത്തിമ സൽവ, ഫാത്തിമ സുബീഹ. പിതാവ്: പരേതനായ ചെങ്ങറ അബ്ദുറഹ്മാൻ ഹാജി. മാതാവ്: ഫാത്തിമ
സഹോദരങ്ങൾ: യുപി ജലീൽ സഖാഫി, അബ്ബാസ് (ഒമാൻ), സൽമ (കൊളത്തക്കര),ആമിന ഷംന(കൊടുവള്ളി), സൈഫുന്നിസ (ഓമശ്ശേരി).

ഓമശ്ശേരി ചോലക്കൽ പള്ളി ദർസിൽ പഠിക്കുകയും ഓമശ്ശേരി സുനനുൽഹുദ മദ്‌റസയിൽ ഒരു വർഷം ജോലി  ചെയ്തിട്ടുമുണ്ട്. സിറാജ് ഓമശ്ശേരി, തിരുവമ്പാടി പ്രാദേശിക ലേഖകനായിരുന്നു. എസ് എസ് എഫിൻ്റെ സജീവ പ്രവർത്തകനായിരുന്ന സ്വദഖ ഓമശ്ശേരി ഡിവിഷൻ ജനറൽ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന ക്യാമ്പസ് ചേംബർ‌  അംഗം, ജില്ലാ ക്യാമ്പസ്‌ കൺവീനർ പദവികളും വഹിച്ചിരുന്നു.  കോഴിക്കോട് ജില്ലാ മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. മയ്യിത്ത് നിസ്കാരം 9.30 ന് നടമ്മൽപൊയിൽ ഹസനി മസ്ജിദിലും പത്തിന് പുതിയോത്ത്  ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം പുതിയോത്ത് ജുമാമസ്ജിദിൽ.



source http://www.sirajlive.com/2021/02/18/469151.html

Post a Comment

أحدث أقدم