മധുര | ഉത്തര്‍പ്രദേശില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. യമുന എക്‌സ്പ്രസ് വേയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
ആഗ്രയിലേക്ക് പോകുകയായിരുന്ന ഇന്ധന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചു കയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു. കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നു മധുര എസ്പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു.
source http://www.sirajlive.com/2021/02/24/470013.html
Post a Comment