
ബേങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ് വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
ബേങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ 10 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്. വിജീഷ് വര്‍ഗീസിനോട് ബ്രാഞ്ച് മാനേജര്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് മാനേജര്‍ നടത്തിയ വിശദമായ പരിശോധനയില്‍ വിജീഷ് തന്റെ ഭാര്യയുടേതടക്കം പല അക്കൗണ്ടുകളിലേക്കായി പണം മാറ്റിയിട്ടുണ്ടെന്ന് മനസ്സിലായത്. തട്ടിപ്പ് പുറത്തായതോടെ വിജീഷ് കുടുംബത്തോടൊപ്പം മുങ്ങി. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/02/19/469319.html
إرسال تعليق