തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബി ജെ പി നേതൃയോഗം ഇന്ന്

തൃശൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ നേതൃത്വത്തില്‍ ബി ജെ പി നേതൃയോഗം ഇന്ന് തൃശൂരില്‍ നടക്കും. ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം ഇന്‍ചാര്‍ജ്മാര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് യോഗം.
ഇതുവരെ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനങ്ങള്‍ക്ക് പുറമെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരിക്കും പ്രധാന അജന്‍ഡ. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കേരള യാത്രയും ചര്‍ച്ച ചെയ്യും. പ്രചാരണ പരിപാടികള്‍ക്ക് കേന്ദ്ര നേതാക്കള്‍ എത്തുന്നതുള്‍പ്പെടെ ചര്‍ച്ചക്കുണ്ട്.

 

 



source http://www.sirajlive.com/2021/02/16/468876.html

Post a Comment

أحدث أقدم