രാജ്യത്തെ ഏറ്റവും വലിയ വ്യവസായമായ കൃഷി മോദി രണ്ട് സുഹൃത്തുക്കള്‍ക്ക് അടിയറ വെക്കുന്നുവെന്ന് രാഹുല്‍

ജയ്പൂര്‍ | രാജ്യത്തെ ഏറ്റവും വലിയ വ്യവസായ മേഖലയാണ് കാര്‍ഷിക രംഗമെന്നും എന്നാല്‍ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് അടിയറ വെക്കുന്നതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ട്രാക്ടര്‍ റാലി നടത്തി കര്‍ഷക പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

40 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് കാര്‍ഷിക മേഖലയിലെത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ മേഖലയാണിത്. രാജ്യത്തെ 40 ശതമാനം ജനങ്ങളും ഈ വ്യവസായത്തെ അവംലബിച്ചാണ് കഴിയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമാണ് രാഹുല്‍ ട്രാക്ടര്‍ ഓടിച്ചത്. ചുവപ്പും പച്ചയും നിറത്തിലുള്ള രാജസ്ഥാനി തലപ്പാവ് ധരിച്ചായിരുന്നു അജ്മീറിലെ കര്‍ഷക പരിപാടിയില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടത്.



source http://www.sirajlive.com/2021/02/13/468605.html

Post a Comment

أحدث أقدم