ആലപ്പുഴ | വയലാറിലെ നാഗംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ അറസ്റ്റില്‍. എസ് ഡിപിഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍ , സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകള്‍ സ്ഥലത്ത് നിന്നും കണ്ടെത്തി
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. .
എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്
source
http://www.sirajlive.com/2021/02/25/470115.html
إرسال تعليق