ചരമം: അബ്ദുറഹ്മാൻ മുസ്ലിയാർ

കുറ്റിക്കാട്ടൂർ | പ്രമുഖ പണ്ഡിതനായിരുന്ന ഇമ്പിച്ചാലി ഉസ്താദിന്റെ മകൻ അബ്ദുറഹ്മാൻ മുസ്ലിയാർ (65) മരിച്ചു. പുത്തുപാടം,കോളിക്കൽ, ഉള്ളാൾ മദനി കോളേജ് എന്നിവിടങ്ങളിൽ പിതാവിന്റെ കീഴിൽ പഠനം നടത്തി. കണ്ടൻകുളങ്ങര, പിലാശ്ശേരി, പെരുമണ്ണ, എരഞ്ഞിക്കൽ തുടങ്ങി നിരവധി സ്ഥലങ്ങളിൽ സേവനം ചെയ്തു. ഐ എം ഐ സി സ്ഥാപനങ്ങളുടെ ഉപാദ്ധ്യക്ഷനും പ്രാദേശിക സുന്നീ പ്രാസ്ഥാനികരംഗത്തെ നിറസാന്നിധ്യവുമാണ്.
ഭാര്യ: മൈമൂന. മക്കൾ: അബ്ദുൽ അലി, ശമ്മാസ്, മുസ്തഫ നൂറാനി, ബരീറ, ജുമൈല. ശഹർ ബാനു. മരുമക്കൾ: അബ്ദുർറഹ്മാൻ സഖാഫി എകരൂൽ, അഹമ്മദ് കബീർ നിസാമി ഈങ്ങാപ്പുഴ, അബ്ദുൽ റഊഫ് കൊടുവള്ളി, ഷാഹിന, ഫസ്ന, ഉമ്മു ഹബീബ. സഹോദരങ്ങൾ: മുഹമ്മദ് നിസാമി, അബ്ദുൽ ഖാദിർ മദനി,  ബഷീർ സഖാഫി, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, മഹ്മൂദ് അഹ്സനി, അശ്റഫ് അഹ്സനി, മുഹമ്മദ് സ്വാലിഹ് ഇർഫാനി, ആമിന, ഫാത്തിമ.
മയ്യിത്ത് നിസ്കാരം ഞായർ ഉച്ചയ്ക്ക് 12 മണിക്ക് കുറ്റിക്കാട്ടൂർ കണിയാത്ത് ജുമാ മസ്ജിദിൽ.


source http://www.sirajlive.com/2021/02/21/469589.html

Post a Comment

أحدث أقدم