ധാരണാപത്രം ഒപ്പുവെച്ച സമയം സംശയനിഴലിലാക്കി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം | ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉദ്യോഗസ്ഥ കള്ളക്കളിയിൽ കൂടുതല്‍ ആരോപണങ്ങളുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പുവെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് അവര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ജാഥ ആരംഭിച്ചത് ജനുവരി അവസാനമാണെന്നും ധാരണാപത്രം ഒപ്പുവെച്ചത് ഫെബ്രുവരി രണ്ടിനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇങ്ങനെ ഫെബ്രുവരി രണ്ടിന് ഒപ്പുവെച്ചത് ചെന്നിത്തലയെ സഹായിക്കാനാണോയെന്ന സംശയമാണ് മന്ത്രി ഉന്നയിച്ചത്. ഇക്കാര്യത്തില്‍ എന്‍ പ്രശാന്ത് ഐ എ എസിന് പ്രത്യേക താത്പര്യമുണ്ടായിരുന്നോയെന്നതും പരിശോധിക്കും. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.



source http://www.sirajlive.com/2021/02/24/470059.html

Post a Comment

أحدث أقدم