ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ദേശീയ പാത ഉപരോധം നാളെ. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ അര്‍ധ സൈനികരെ പ്രദേശത്ത് വിന്യസിക്കുകയും അഞ്ചിടങ്ങളില്‍ കൂടി കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
സമരത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ദേശീയ പാതകളും സ്തംഭിപ്പിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് സിംഗുവില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
source http://www.sirajlive.com/2021/02/05/467520.html
Post a Comment