തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് എത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ചെന്നൈയില്‍ നിന്ന് ഇന്നലെ രാത്രിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്ത് എത്തിയത്.
ഇന്ന് രാവിലെ പത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡല്‍ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും വൈകിട്ട് 3.30 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും എസ പിമാരുമായും ചര്‍ച്ച നടത്തും.
source
http://www.sirajlive.com/2021/02/13/468539.html
Post a Comment