അമൃതസര്‍| സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ ഡല്‍ഹിയില്‍ പോലീസ് കേസെടുക്കുന്ന പശ്ചാത്തലത്തില്‍ വേണ്ട നിയമസഹായങ്ങള്‍ 70 അഭിഭാഷകരുടെ സംഘത്തെ നിയോഗിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഡല്‍ഹി പോലീസിന്റെ നടപടികളെ നേരിടാന്‍ തന്നെയാണ് പഞ്ചാബ് സര്‍ക്കാറിന്റെ തീരുമാനം. കര്‍ഷക സമരത്തിന്റെ പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പഞ്ചാബില്‍ ഇന്ന് സര്‍വകക്ഷി യോഗം നടക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടും. ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കും. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ വലിയ രീതിയിലുള്ള തയ്യാറെടുപ്പാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷകരെ തടയാനായി വാളുകളും ഷീല്‍ഡുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ വാളുകളും വടികളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്ന് പറഞ്ഞാണ് ഡല്‍ഹി പോലീസിന്റെ പുതിയ നീക്കം.
source http://www.sirajlive.com/2021/02/02/467050.html
Post a Comment