യു ഡി എഫില്‍ ഘടക കക്ഷിയാകും: മാണി സി കാപ്പന്‍

ന്യൂഡല്‍ഹി |  ഇടത് മുന്നണി വിട്ട് യു ഡി എഫില്‍ ഘടക കക്ഷിയാകുമെന്നും മാണി സി കാപ്പന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണമായാണ് കാപ്പന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായില്‍ എത്തുന്നതിനു മുന്‍പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

ഇടത് മുന്നണി വിടില്ലെന്ന എ കെ ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം പാറപോലെ ഉറച്ചുനില്‍ക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി



source http://www.sirajlive.com/2021/02/12/468486.html

Post a Comment

أحدث أقدم