
ഡി സി സികള്‍ക്ക് എ ഐ സി സി നിര്‍ദേശം. തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക പുനസംഘടന നടത്താനാണ് നീക്കം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളില്‍ പുനഃസംഘടന ഉടന്‍ നടത്തും. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതടക്കം ഒരുക്കങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ഡി സി സികള്‍ക്ക് നിര്‍ദേശം നല്‍കി.
എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിമാര്‍, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഡി സി സി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിമാരും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.
source http://www.sirajlive.com/2021/02/06/467698.html
إرسال تعليق