സംസ്ഥാനത്ത് വിദേശത്ത് നിന്നെത്തുന്നവര്‍ക്കെല്ലാം ഇനി കൊവിഡ് പരിശോധന സൗജന്യം

തിരുവനന്തപുരം | സംസ്ഥാനത്തേക്ക് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ വച്ച് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചതാണ് ഇക്കാര്യം. ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈല്‍ ലാബുകള്‍ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വലിയ തോതില്‍ വ്യാപിച്ച ടെസ്റ്റിംഗ് നിരക്ക് കൂട്ടുന്നത്. രോഗവ്യാപനം നിയന്ത്രിക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കൃത്യമായ ജാഗ്രതയുണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും കേരളത്തില്‍ എത്തുന്നവര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് കേരളം ശാസ്ത്രീയമായ നടപടികള്‍ സ്വീകരിച്ചുവന്നിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ലാബുകള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. പരിശോധനക്ക് 448 രൂപ മാത്രമാണ് പരിശോധനക്ക് ഈടാക്കുക. സ്വകാര്യ ലാബുകളില്‍ പി സി ആര്‍ പരിശോധക്ക് 1,700 രൂപ ഈടാക്കുമ്പോഴാണ് ഇത്. സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്പനിക്കാണ് മൊബൈല്‍ ലാബുകള്‍ തുറക്കാന്‍ ടെന്‍ഡര്‍ കിട്ടിയത്. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെന്‍ഡറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങും. 24 മണിക്കൂറിനകം പരിശോധനാ ഫലം നല്‍കാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും.
്.



source http://www.sirajlive.com/2021/02/26/470220.html

Post a Comment

أحدث أقدم