പിന്നില്‍ ആരെന്ന് പറയണം; സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍: കമല്‍

തിരുവനന്തപുരം | രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് തന്നെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തില്‍ പ്രത്യാരോപണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് സലിം കുമാര്‍ പറയണമെന്നും കമല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചലച്ചിത്ര മേളയിലേക്ക് സലിം കുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അദ്ദേഹത്തെ താന്‍ നേരിട്ട് ക്ഷണിക്കാന്‍ തയ്യാറായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അക്കാര്യം പറഞ്ഞതുമാണ്. എന്നാല്‍ അതിനുള്ള അവസരം സലിം കുമാര്‍ നഷ്ടമാക്കി. ആര്‍ക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെല്‍ ക്ഷമ ചോദിക്കാന്‍ തയ്യാറായിരുന്നുവെന്നും കമല്‍ പറഞ്ഞു.

അതേസമയം മേളയിലേയ്ക്കുള്ള ക്ഷണം സലിം കുമാര്‍ നിരസിച്ചു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അവര്‍ക്ക് ലക്ഷ്യമുണ്ടാകുമെന്നും അവര്‍ വിജയിക്കട്ടെയെന്നും സലിം കുമാര്‍ പ്രതികരിച്ചു



source http://www.sirajlive.com/2021/02/17/469065.html

Post a Comment

أحدث أقدم