
കൊവിഡ് കാലത്ത് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാന്‍ സംവിധാനമേര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ മികച്ച ഇടപെടലുകളെയാണ് യൂനിസെഫ് പ്രശംസിച്ചത്. പൊതു ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന വികസനം സമസ്ത മേഖലകളിലും നടപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചുവെന്നത് അഭിമാനകരമാണ്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസ പദ്ധതികള്‍ക്ക് മതിയായ പ്രാധാന്യം കൊടുക്കുന്നതിനും ഈ മേഖലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമാണ് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലന്‍ജ്ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
4.81 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. ഇതിനു പുറമെ 37.70 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മഴവെള്ള സംഭരണിയുടെയും ചുറ്റുമതിലിന്റെയും നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒന്നാംഘട്ടമായി 69.35 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടപ്രവര്‍ത്തനത്തിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
source http://www.sirajlive.com/2021/02/22/469755.html
إرسال تعليق