കാപിറ്റോള്‍ കലാപം: വിചാരണ കഴിഞ്ഞു; ട്രംപ് കുറ്റവിമുക്തന്‍

വാഷിങ്ടണ്‍ | അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും കുറ്റ വിചാരണ അതിജീവിച്ചു. കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച രണ്ടര മണിയോടെയാണ്പൂര്‍ത്തിയായത്.

പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണമാണ് അഞ്ച് ദിവസം നീണ്ട കുറ്റ വിചാരണക്ക് ശേഷം സെനറ്റ് തള്ളിയത്.

ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു.



source http://www.sirajlive.com/2021/02/14/468620.html

Post a Comment

Previous Post Next Post