തിരുവനന്തപുരം | യുഡിഎഫ് നേതാക്കളെ വഞ്ചകരെന്ന് വിളിച്ച പി സി ജോര്‍ജിന് മറുപടി പറയാന്‍ സമയമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജോര്‍ജ് പലതും പറയും, ഇതിനൊന്നും മറപടി പറയേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫില്‍ പി ജെ ജോസഫ് സീറ്റിനായി കടുത്ത നിലപാടെടുക്കില്ലെന്നാണ് കരുതുന്നത്. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
യുഡിഎഫിലേക്ക് മടങ്ങിപ്പോകാന്‍ ഇനിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ വഞ്ചകന്മാരാണെന്നും പി സി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
source http://www.sirajlive.com/2021/02/27/470314.html
إرسال تعليق