വിമാനത്താവളം അദാനിക്ക് കൈമാറിയതിനെതിരായ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ താത്പര്യം അവഗണിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിമാനത്താവളം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറാണ് ഹരജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിമാനത്താവള ജീവനക്കാരുടെ സംഘടന നല്‍കിയ ഹരജി എന്നാല്‍ ഇന്ന് കോടതി പരിഗണിക്കില്ല. എയര്‍ പോര്‍ട്ട് കൈമാറ്റത്തിന് എതിരെ നവംബര്‍ 26 ന് ആണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ടര മാസങ്ങള്‍ക്ക് ശേഷം ആണ് ഇത് ആദ്യമായി തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഹരജിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്ത് കോടതിയില്‍ സീനിയര്‍ അഭിഭാഷകരെ ഹാജരാക്കാന്‍ ആണ് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ ഇപ്പോഴത്തെ നീക്കം.

 

 



source http://www.sirajlive.com/2021/02/15/468735.html

Post a Comment

أحدث أقدم