ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് വന്‍ ദുരന്തം

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞ് വന്‍ ദുരന്തം. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മേഖലയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റൈനി ഗ്രാമത്തിലെ ഒരു ഊര്‍ജോത്പാദന കേന്ദ്രത്തിന് സമീപത്തായാണ് അപകടമുണ്ടായത്. സംഭവ സമയത്ത് അമ്പതോളം തൊഴിലാളികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു.

മഞ്ഞുമലയിടിഞ്ഞതിനെ തുടര്‍ന്ന് ധൗലി ഗംഗാ നദിയില്‍ വലിയ വെള്ളപ്പൊക്കമുണ്ടായി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. ഭൗമശാസ്ത്രപരമായ ഈ മേഖലയുടെ കിടപ്പ് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



source http://www.sirajlive.com/2021/02/07/467829.html

Post a Comment

أحدث أقدم