അമേരിക്കയില്‍ അഞ്ച് ലക്ഷം പിന്നിട്ട് കൊവിഡ് മരണം; വൈറ്റ് ഹൗസിലെ പതാക താഴ്ത്തി

വാഷിങ്ടണ്‍ | അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അമേരിക്ക ആദരമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും മെഴുകുതിരികള്‍ കത്തിച്ചു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.

ലോകത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണ നിരക്കാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്തെ ആകെ കൊവിഡ് മരണങ്ങളുടെ ഇരുപത് ശതമാനത്തിന് മുകളില്‍ വരുമിത്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 28000ത്തോളം പേര്‍ മരണത്തിന് കീഴടങ്ങി. 5,12,590 മരണമാണ് അമേരിക്കയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 2,88,26,307 പേര്‍ രോഗബാധിതരായി. 1,91,14,140 പേര്‍ക്ക് രോഗം ഭേദമായി.



source http://www.sirajlive.com/2021/02/23/469902.html

Post a Comment

Previous Post Next Post