ഒടുവില്‍ യുഡിഎഫ് പാളയത്തില്‍; ഐശ്വര്യ കേരള യാത്രയില്‍ അണിചേര്‍ന്ന് മാണി സി കാപ്പന്‍

പാലാ  | നഗരത്തിലൂടെ റോഡ് ഷോക്ക് നടത്തിയ ശേഷമാണ് മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേരാനെത്തിയത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.

തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ് . യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നല്‍കിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടതുമുന്നണിയില്‍ നിന്ന് മാറി യുഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും എംഎല്‍എ സ്ഥാനം രാജിവക്കാനില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ചു.



source http://www.sirajlive.com/2021/02/14/468662.html

Post a Comment

Previous Post Next Post