കുറ്റ്യാടി ചുരം റോഡില്‍ വാഹനാപകടം; വന്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട് | കുറ്റ്യാടി ചുരം റോഡില്‍ ലോറി നിയന്ത്രണം വിട്ട്മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ചുരം റോഡില്‍ ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വലിയ വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.

ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നാലെ മറ്റൊരു ലോറി വന്ന് അപകടത്തില്‍ പെട്ട ലോറിയല്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണി മുതല്‍ റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.താമരശ്ശേരി ചുരത്തില്‍ രണ്ടാഴ്ചയായി അറ്റകുറ്റപ്പണി നടക്കുകയാണ്.



source http://www.sirajlive.com/2021/02/24/470017.html

Post a Comment

أحدث أقدم