
ശക്തമായ സംഘത്തെയാണ് ഇരു ടീമുകളും രംഗത്തിറക്കിയിട്ടുള്ളത്. ജസ്പ്രീത് ബുംറയും ഇശാന്ത് ശര്‍മയുമാണ് ഇന്ത്യയുടെ പേസ് അറ്റാക്കിംഗ് നടത്തുക. സ്പിന്നര്‍ ഷഹബാസ് നദീം ഇന്ന് ഇന്ത്യക്കായി അരങ്ങേറും.
സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിനും ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍. ജാക്ക് ലീച്ച്, ഡോം ബെസ് എന്നിവര്‍ സ്പിന്‍ ആക്രമണം നടത്തും. യുവ വിക്കറ്റ് കീപ്പര്‍ ഒലി പോപ്പും ടീമിലുണ്ട്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇന്ത്യയില്‍ അവസാനമായി ഒരു ക്രിക്കറ്റ് മത്സരം നടന്നത്.
source http://www.sirajlive.com/2021/02/05/467517.html
إرسال تعليق