മീ ടൂ: മാധ്യമപ്രവര്‍ത്തകക്കെതിരായ മാനനഷ്ട കേസില്‍ എം ജെ അക്ബറിന് തിരിച്ചടി

ന്യൂഡല്‍ഹി | മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരായ മാനനഷ്ട കേസില്‍ മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബറിന് വന്‍ തിരിച്ചടി. 2018ലെ മീ ടൂ ക്യാമ്പയിന്‍ കാലത്ത് തന്റെ മുന്‍ എഡിറ്ററായ എം ജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിനെതിരെയായിരുന്നു മാനനഷ്ട കേസ്.

ലൈംഗിക പീഡനങ്ങള്‍ വിളിച്ചുപറയുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി. 20 വര്‍ഷം മുമ്പാണ് ലൈംഗികമായ മോശം പെരുമാറ്റം എം ജെ അക്ബറില്‍ നിന്ന് തനിക്ക് നേരിട്ടതെന്ന് പ്രിയാ രമണി വെളിപ്പെടുത്തിയിരുന്നു. അന്ന് ഏഷ്യന്‍ ഏജിന്റെ എഡിറ്ററായിരുന്നു അക്ബര്‍.

ഈ തുറന്നുപറച്ചിലിനെ തുടര്‍ന്ന് നരേന്ദ്ര മോഡി സര്‍ക്കാറിലെ മന്ത്രിസ്ഥാനം അക്ബറിന് രാജിവെക്കേണ്ടി വന്നു. ഒക്ടോബറിലാണ് അക്ബര്‍ മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചത്. പ്രിയയുടെ തുറന്നുപറച്ചിലിനെ തുടര്‍ന്ന് കൂടുതല്‍ വനിതകള്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു.



source http://www.sirajlive.com/2021/02/17/469083.html

Post a Comment

أحدث أقدم