
ശബരിമല അടക്കമുള്ള വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രചാരണ അജന്‍ഡ സെറ്റ് ചെയ്യാനുള്ള യു ഡി എഫ് നീക്കത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ആവിഷ്‌ക്കരിക്കും. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രാചരണ ജാഥകളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചയാകും. നേതാക്കളില്‍ ആരൊക്കെ മത്സര രംഗത്തുണ്ടാകണമെന്നത് സംബന്ധിച്ച് ഒരു തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.അതേ സമയം രണ്ട് തവണ മത്സരിച്ചവരെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് സി പി ഐ. എന്നാല്‍ ചില ആളുകള്‍ക്ക് ഇതില്‍ ഇളവ് നല്‍കിയേക്കും. ഇത് ആരൊക്കെ എന്നത് സംബന്ധിച്ച് ഇന്ന് വ്യക്തമാകും. ഘടക കക്ഷികളുമായി വച്ച് മാറേണ്ട സീറ്റുകള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടക്കും.
source http://www.sirajlive.com/2021/02/10/468212.html
إرسال تعليق