വാളയാര്‍ കേസ്: ഹൈക്കോടതി ഇന്ന് സിബിഐ വാദം കേള്‍ക്കും

കൊച്ചി | വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജിയാണ് ഇന്ന് കോടതിയുടെ പരിഗണനക്ക് വരുന്നത്. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിറക്കിയ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഹരജിയില്‍ പറയുന്നു

പിഴവുകള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനമിറക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ യുടെ ഭാഗം കേള്‍ക്കാനായി ഹരജി ഇന്നത്തേക്ക് മാറ്റിയത്. മരിച്ച രണ്ട് പെണ്‍കുട്ടികളുടെയും കേസ് നമ്പരുകള്‍ ഉള്‍പ്പെടുത്താതെ വിജ്ഞാപനമിറക്കിയത് അന്വേഷണ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു പരാതി.



source http://www.sirajlive.com/2021/02/18/469171.html

Post a Comment

Previous Post Next Post