ഭാഷാ അധ്യാപകനെ മാറ്റി നിയമിക്കാന്‍ ഇടപെട്ടു; മന്ത്രി കെ ടി ജലീലിനെതിരെ ആരോപണം

തിരുവനന്തപുരം | ചട്ട വിരുദ്ധമായി കോളജ് അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടതായി ആരോപണം. ഇതിനായി കേരള വിസിക്ക് നിര്‍ദേശം നല്‍കിയെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ ലാറ്റിന്‍ ഭാഷ അധ്യാപകനെ മാറ്റി നിയമിക്കാന്‍ മന്ത്രി ഇടപെട്ടെന്നാണ് ആരോപണം. അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കാന്‍ മന്ത്രി ഇടപെട്ടെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി പറയുന്നു. ഇതിനായി പ്രത്യേകം യോഗം ചേര്‍ന്ന് സര്‍വകലാശാല വി സിക്ക് നിര്‍ദേശം നല്‍കി. ഇത് ചട്ട വിരുദ്ധമാണ്. അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയില്‍ കമ്മിറ്റി ആവശ്യപ്പെട്ടു.



source http://www.sirajlive.com/2021/02/17/469048.html

Post a Comment

Previous Post Next Post