
എന്നാല്‍, ഇയാളെ മുംബൈ ന്യൂനപക്ഷ സെല്‍ മേധാവിയാണെന്ന് ബി ജെ പി നേതാവ് പരിചയപ്പെടുത്തുന്ന വീഡിയോ ശനിയാഴ്ച പുറത്തുവന്നു. ബി ജെ പി നേതാവ് ഗോപാല്‍ ഷെട്ടി എം പിയാണ് റുബേല്‍ ഷേഖിനെ ന്യൂനപക്ഷ സെല്‍ മേധാവിയായി പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് കനത്ത ആക്രമണമാണ് ബി ജെ പിക്കെതിരെ നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് പ്രത്യേക ഇളവുണ്ടോയെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സച്ചിന്‍ സാവന്ത് ചോദിച്ചു. രാജ്യത്തിന് ഒരു നിയമവും ബി ജെ പിക്ക് മറ്റൊന്നുമാണോ? അനധികൃത കുടിയേറ്റക്കാരെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ബി ജെ പിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/02/21/469575.html
Post a Comment