പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

ആലത്തൂർ  | പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. കുനിശ്ശേരി കരിയക്കാട് ജസീറിന്റെ മക്കളായ റിഫാസ് (3), റിൻഷാദ് (7), ജിൻഷാദ് (12) എന്നിവരാണ് മരിച്ചത്. വീടിനടുത്ത് പള്ളിക്ക് സമീപത്തെ പാറമടയിലാണ് അപകടം. വെള്ളക്കെട്ടിന് സമീപം കളിക്കുന്നതിനിടെ കൈ കഴുകാനായി വെള്ളത്തിൽ ഇറങ്ങിയപ്പോൾ അപകടം സംഭവിക്കുകയായിരുന്നു. ഇവർ വെള്ളത്തിൽ വീഴുന്നത് കണ്ട കൂടെയുണ്ടായിരുന്ന കുട്ടിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെളളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്  ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.



source http://www.sirajlive.com/2021/02/14/468672.html

Post a Comment

أحدث أقدم