പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി |വാഴക്കാലയിലെ പാറമടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജസീനയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സെന്റ് തോമസ് ഡി എസ് ടി കോണ്‍വെന്റ് അന്തോവാസിയായ സിസ്റ്ററുടെ ബന്ധുക്കളും കൊച്ചിയിലെത്തി. സിസ്റ്റര്‍ ജസീന പത്ത് വര്‍ഷമായി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായാണ് മഠം അധികൃതര്‍ പറയുന്നത്. എന്നാല്‍ അത്തരം ഒരു ചികിത്സ സംബന്ധിച്ച് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ മരണത്തില്‍ഡ ദുരൂഹതയും ആരോപിക്കുന്നുണ്ട്. മജിസ്റ്റീരിയല്‍ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തൃക്കാക്കര പോാലീസ് അറിയിച്ചു.

45വയസുള്ള സിസ്റ്റര്‍ ജസീനയെ മഠത്തില്‍ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് മഠം അധികാരികള്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സിസ്റ്ററിന്റെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാല്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള തുടര്‍നടപടികളിലേക്ക് പോലീസ് കടന്നിരുന്നില്ല. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.



source http://www.sirajlive.com/2021/02/15/468737.html

Post a Comment

Previous Post Next Post