
തന്റെ സ്വത്വത്തെ മറച്ചുപിടിക്കാത്ത മോദിയെ അഭിനന്ദിക്കുന്നുവെന്നും പല നേതാക്കളിലെയും നല്ല വശങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ഗുലാം നബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയും താനുമായുള്ള സാമ്യത എടുത്തുപറഞ്ഞായിരുന്നു ഗുലാം നബിയുടെ പുകഴ്ത്തല്‍. താനൊരു ഗ്രാമവാസിയാണ്. അതില്‍ അഭിമാനിക്കുന്നു. ചായ വിറ്റിരുന്ന ഗ്രാമവാസിയായ മോദി അഭിമാനം നല്‍കുന്നയാളാണ്. തങ്ങള്‍ രാഷ്ട്രീയ എതിരാളികളാണെങ്കിലും അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്നും ഗുലാം നബി പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ മോദി ഗുലാം നബിയെ പുകഴ്ത്തുകയും സേവനങ്ങള്‍ ഓര്‍ത്ത് കരയുകയും ചെയ്തിരുന്നു.
source http://www.sirajlive.com/2021/03/01/470554.html
إرسال تعليق