
അതിനിടെ, രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സീന്‍ ഒരു ഡോസിന് 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയ ഉള്‍പ്പെടെയാണ് ഇത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് സൗജന്യമായിരിക്കും.
മൂന്ന് തരത്തില്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യാനാകും. ആരോഗ്യസേതു ആപ്പിലൂടെയോ കോ വിന്‍ ആപ്പിലൂടെയോ സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം. താത്പര്യമനുസരിച്ച് വാക്‌സീന്‍ കേന്ദ്രവും സമയവും ഇതിലൂടെ തിരഞ്ഞെടുക്കാനാകും. വാക്‌സീന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ആശ വര്‍ക്കര്‍മാരുടെയും മറ്റ് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാനാകും. കുത്തിവെപ്പിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതണം. രോഗികളായ 45 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
source http://www.sirajlive.com/2021/02/28/470423.html
إرسال تعليق