
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ എംടികെ അഹമ്മദിനെ നാദാപുരം തൂണേരിയിലെ വീടിനടുത്തു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച വ്യാപാരി വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
തട്ടിക്കൊണ്ട് പോകാനെത്തിയ സംഘത്തിന് അഹമ്മദിനെ കാണിച്ച് കൊടുത്തത് മുനീര്‍ ആണെന്ന് പോലീസ് പറഞ്ഞു.
ഖത്തറിലെ കെമിക്കല്‍സ് വ്യവസായയവുമായി ബന്ധമുള്ള നേരിട്ട് പരിചയമുള്ള മൂന്ന് പേരെയാണ് സംഭവത്തില്‍ അഹമ്മദ് സംശയിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും കോഴിക്കോട് റൂറല്‍ എസ്പി എസ്. ശ്രീനിവാസ് പറഞ്ഞു.
source http://www.sirajlive.com/2021/02/20/469434.html
Post a Comment