
രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒമ്പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുടുംബം അയല്‍വാസികളുടെസഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസെത്തി കുടുംബങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫോറന്‍സിക് പരിശോധനയും നടത്തി. മൃതദേഹം കൊച്ചി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടി കിടന്ന വീടിന് മുകളിലത്തെ കിടപ്പ് മുറയിലെ വാതില്‍ അടഞ്ഞ നിലയിലായിരുന്നു. ആരും പുറത്തേക്ക് കടന്ന ലക്ഷണമൊന്നുമില്ല. ആത്മഹത്യയായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയെ കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ മര്‍ക്ക് കുറഞ്ഞതില്‍ അച്ഛന്‍ ശാസിച്ചതായി പറയപ്പെടുന്നു. വീട്ടില്‍ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.
source http://www.sirajlive.com/2021/02/15/468773.html
Post a Comment