
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സുജയ വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ എന്‍ വേണുഗോപാലിന്റെ ഭാര്യയാണ് സുജയ. സി പി എം കല്‍പ്പറ്റ മണ്ഡലം വികസന വിളംബര ജാഥക്ക് മേപ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത സുജയയെ സി കെ ശശീന്ദ്രന്‍ എം എല്‍ എ മാലയിട്ട് സ്വീകരിച്ചു.
ലീഗ് നേതാവും വയനാട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ ദേവകി കഴിഞ്ഞ ദിവസം എല്‍ ജെ ഡിയില്‍ ചേര്‍ന്നിരുന്നു. എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എം പി ദേവകിക്ക് അംഗത്വം നല്‍കുകയായിരുന്നു.
source http://www.sirajlive.com/2021/03/01/470556.html
Post a Comment