സെമിത്തേരി ആക്ട് : ഓര്‍ത്തഡോക്‌സ് സഭയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി | സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രിംകോടതി വിധിയുടെ ലംഘനവുമാണെന്ന് ഹരജിയില്‍ പറയുന്നു

എന്നാല്‍ മൃതദേഹം മുന്നില്‍ വച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് നിയമനിര്‍മാണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം മാന്യമായിസംസ്‌കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനായാണ് നിയമംകൊണ്ടുവന്നതെന്നും സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.

കോതമംഗലം പള്ളിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാറിന്റെ അപ്പീലും പരിഗണനയിലിരിക്കെയാണ് സെമിത്തേരി ആക്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഓര്‍ത്തഡോക്സ് സഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്



source http://www.sirajlive.com/2021/02/18/469169.html

Post a Comment

أحدث أقدم