പാലായില്‍ കരുത്തറിയിക്കാന്‍ പദയാത്രയുമായി ജോസ്

കോട്ടയം | നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാലായില്‍ പാര്‍ട്ടിയുടെ സംഘടാന സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നിയക്കുന്ന പദയാത്രക്ക് ഇന്ന് തുടക്കം. ഇന്ന് രാവിലെ 9.30ന് മുത്തോലിയില്‍ നിന്ന് യാത്രക്ക് തുടക്കമാകും. 27 വരെ നടക്കുന്ന കാല്‍നട ജാഥയില്‍ വിവിധ എല്‍ ഡി എഫ് നേതാക്കളും, മന്ത്രിമാരും പങ്കാളികളാകും.

എല്‍ ഡി എഫ് വിട്ട് യു ഡി എഫിലെത്തിയ മാണി സി കാപ്പന്‍ പാലായില്‍ മത്സരിക്കാനായി ഒരുക്കള്‍ തുടങ്ങിയ പശ്ചാച്ചത്തലത്തിലാണ് ജോസിന്റേയും നീക്കങ്ങള്‍. സി പി എം ജില്ലാ നേതൃത്വവും ജോസ് കെ മാണിയും പാലായിലെ വികസനം തടഞ്ഞെന്ന് മാസി കാപ്പന്‍ ആരോപിച്ചിരുന്നു. ഇതിന് ഒരു മറുപടി നല്‍കുകയാണ് എല്‍ ഡി എഫിന്റെ പിന്തുണയോടെയുള്ള പദയാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും, വികസന പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് യാത്ര. യു ഡി എഫില്‍ നിന്ന് പുറത്താക്കിയതിലും വിശദീകരണം നല്‍കും.

 

 



source http://www.sirajlive.com/2021/02/22/469716.html

Post a Comment

Previous Post Next Post